ടി.പി. ചന്ദ്രശേഖരന്‍ വെറും മണ്ണാങ്കട്ട:എളമരം കരീം

single-img
25 February 2014

കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരൻ വെറും മണ്ണാങ്കട്ടയാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എളമരം കരീം.ടി.പി. ചന്ദ്രശേഖരന്‍ വലതുപക്ഷ വ്യതിയാനത്തിനെതിരെ പോരാടിയ ധീരനായ കമ്യൂണിസ്റ്റുകാരനാണെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റല്ല എന്നും എളമരം കരീം പറഞ്ഞു.

ടിപിയെ ധീരനായ കമ്മ്യുണിസ്റ്റ് എന്നു വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുള്ള പരോക്ഷ മറുപടിയാണു എളമരം കരീമിന്റെ പ്രസ്ഥന്വന.കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷായാത്രയില്‍ സംസാരിക്കുകയായിരുന്നു എളമരം

വളം കട്ടതിന് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ചന്ദ്രശേഖരന്‍ എന്നും പാർട്ടി പ്രവർത്തകരുടെ കരഘോഷങ്ങൾക്കിടയിൽ എളമരം കരീം കൂട്ടിച്ചേർത്തു