ബൈക്കിലെത്തിയ സംഘം പത്രപ്രവര്ത്തകനെ മര്ദ്ദിച്ചു.

single-img
25 February 2014

attacking jurnalistപത്തനംതിട്ട:- പത്രപ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചു. മംഗളം ലേഖകന്‍ ബാലുമഹേന്ദ്രയെയാണ്‍ തിങ്കളാഴ്ച വൈകിട്ട് നാലിന്‍ ഇലന്തൂര്‍ കനാലിനു സമീപം മര്‍ദ്ദിച്ചത്. ബാലുവിന്റ് നെഞ്ചിനും കഴിത്തിനും പരുക്കേറ്റു. ഇലന്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന ബാലുവിന്റ് ബൈക്ക് അക്രമി സംഘം തടഞ്ഞു നിറുത്തി. താക്കോല്‍ ഊരിയെടുത്തതിനുശേഷം ഹെല്‍മറ്റ് കൊണ്ട് പുറത്തടിച്ച ശേഷം നെഞ്ചില്‍ ചവിട്ടി താഴെയിടുകയായിരുന്നു. മര്‍ദ്ദനം കണ്ടുനിന്ന നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ആക്രമികള്‍ ബൈക്കില്‍ രക്ഷപെട്ടു. ആറന്മുള പോലീസ് കേസ് എടുത്തു. ഷോണ്‍, ബിന്‍സണ്‍, ജിമ്മി എന്നിവരാണ്‍ അക്രമത്തിനു പിമ്പിലെന്ന് പോലീസ് പറഞ്ഞു.