അമൃതാനന്ദമയി ഫേസ്ബുക്കിനെതിരെ

single-img
25 February 2014

മുഴുവൻ ദിവസവും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ അടുത്തിരിക്കുന്നയാളിന്റെ ഫെയ്‌സ് കാണുന്നില്ലെന്ന് അമൃതാനന്ദമയി. മൂല്ല്യങ്ങൾ ഇല്ലാത്ത പ്രവൃത്തി ചാര്‍ജില്ലാത്ത മൊബൈല്‍ ഫോണ്‍ ചുമന്നു നടക്കുന്നതു പോലെയാണെന്നും അമൃതാനന്ദമയി പറഞ്ഞു. കൈമനം ബ്രഹ്മസ്ഥാന മഹോത്സവത്തോടനുബന്ധിച്ചുള്ള സല്‍സംഗില്‍ പങ്കെടുക്കുകയായിരുന്നു അമൃതാനന്ദമയി.

അമൃതാനന്ദമയിയുടെ മുൻ ശിഷ്യയായ ആസ്ട്രേലിയന്‍ വനിതയുടെ പുസ്തകത്തിൽ അമൃതാനന്ദമയിയുടെ ആശ്രമം ലൈംഗിക അതിക്രമണങ്ങളുടെയും അരാജകത്വത്തിന്റെയും കേന്ദ്രമായിരുന്നു എന്നും താന്‍ തന്നെ ആശ്രമത്തില്‍ പലതവണ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ട് എന്നും വെളിപ്പെടുത്തല് ഉണ്ടായിരുന്നു.അമൃതാനന്ദമയിയുടെ ശിഷ്യയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ഫേസ്ബുക്കിൽ അമൃതാനന്ദമയിക്കെതിരെ വന്വിമർശനങ്ങൾ ഉയർന്നിരുന്നു.ഫേസ്ബുക്കിൽ പ്രതികരിച്ചവർക്കെതിരെ അമൃതാനന്ദമയി ഭക്തരുടെ പരാതിയിന്മേൽ പോലീസ് കേസ് എടുത്തിരുന്നു.