തിരുവനന്തപുരത്ത് പറന്നുയര്‍ന്ന വിമാനം തിരികെയിറക്കി 20 കിലോ രക്തചന്ദനം പിടികൂടി

single-img
25 February 2014

TVM_Terminal_3_Airsideതിരുവനന്തപുരത്തു നിന്നും കോളംബോയിലേക്ക് പോകാന്‍ രാവിലെ 9.45-ന് പറന്നുയര്‍ന്ന വിമാനം 15 മിനിറ്റിനു ശേഷം അടിയന്തരസന്ദേശം നല്കി തിരികെയിറക്കി യാത്രക്കാരില്‍ നിന്ന് 20 കിലോ രക്തചന്ദനം കസ്റ്റംസ് അധികൃതര്‍ പിടികൂടി. സംഭവത്തില്‍ മൂന്നു യാത്രക്കാരെ കസ്റ്റഡിയിലെടുത്തു.
കൊളംബോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നാണ് രക്തചന്ദനം പിടികൂടിയത്.

ശ്രീലങ്കയിലേക്ക് വിമാനമാര്‍ഗം രക്തചന്ദനം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തുകയും വിമാനം തിരികെയിറക്കുകയും ചെയ്തത്. തുടര്‍ന്ന് വിമാനത്തിനുള്ളിലെ സംശയം തോന്നിയ യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് രക്തചന്ദനം കണെ്ടത്തിയത്. പിന്നീട് മറ്റു യാത്രക്കാരുമായി വിമാനം യാത്ര തുടര്‍ന്നു.