ടിആര്‍എസ്-കോണ്‍ഗ്രസ് ലയനമില്ല, തെരഞ്ഞെടുപ്പു സഖ്യം മാത്രം

single-img
24 February 2014

chandraരാജ്യസഭയും തെലുങ്കാന ബില്‍ പാസാക്കിയ സാഹചര്യത്തില്‍ തെലുങ്കാന രാഷ്ട്രസമിതി കോണ്‍ഗ്രസസുമായി ലയനമില്ലെന്നും തെരഞ്ഞെടുപ്പു സഖ്യം രൂപീകരിക്കുക മാത്രമേയുള്ളുവെന്നും ടിആര്‍എസ് നേതൃത്വം അറിയിച്ചു.

ടിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസായതിനു പിന്നാലെ കൂടിക്കാഴ്ച നടത്തിയിരുന്നതാണ് ലയനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗുമായും റാവു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് ടി.ആര്‍.എസിന്റെ ിപ്പോഴത്തെ പ്രസ്താവനയോടെ വ്യക്തമാകുന്നത്.

തെലുങ്കാന യാഥാര്‍ഥ്യമാകുന്ന സാഹചര്യത്തില്‍ ടിആര്‍എസിനെ പാര്‍ട്ടിയില്‍ ലയിപ്പിക്കുകയോ അവരുമായി സഖ്യമുണ്ടാക്കുകയോ വഴി തെലുങ്കാന മേഖലയിലെ 17 സീറ്റുകളില്‍ ഭൂരിഭാഗവും നേടുകയെന്നുള്ളതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.