കൊടുകാറ്റിൽ കൃഷി നഷ്ടമായതിന് നഷ്ടപരിഹാര തുക കാത്തിരുന്ന കർഷകർക്ക് കിട്ടിയ എട്ടിന്റെ പണിയുടെ കഥ

single-img
24 February 2014

faremersകൊടും കാറ്റിൽ കൃഷി നഷ്ടമായവർക്ക് ഹരിയാന സർക്കാർ നഷ്ടപരിഹാര തുക നൽകിയത് ഒന്ന് മുതൽ അൻപത് രൂപ വരെ.ഒന്ന് മുതൽ അൻപത് രൂപ വരെ ഉള്ള ചെക്കുകൾ കഴിഞ്ഞ ദിവസം ആണ് കർഷകർക്ക് നൽകിയത്.കഴിഞ്ഞ വർഷം ഉണ്ടായ കൊടും കാറ്റിൽ എണ്‍പത് ശതമാനം കര്ഷകരുടെയും കൃഷി നശിച്ചിരുന്നു.

അതെ സമയം ചെക്ക് കിട്ടിയ കർഷകരിൽ പലർക്കും ഇനി പുതിയ ബാങ്ക് അക്കൗണ്ട്‌ എടുത്ത് വേണം സർക്കാർ നൽകിയ പണം കയ്യിൽ കിട്ടാൻ.അതിൽ തന്നെ തങ്ങളുടെ ഗ്രാമത്തിന്റെ പുറത്ത് ഉള്ള ബാങ്കിൽ പോയി വേണം കർഷകർക്ക് പണം എടുക്കാൻ ഇതിന് വേണ്ടി ബസ്‌ കൂലി ഇവർ 20 ഓളം രൂപ ചിലവാക്കണം .എന്നാൽ കൊടും കാറ്റ് കഴിഞ്ഞുള്ള കൃഷി നാശം രേഖപെടുത്താൻ ഉള്ള സർവ്വേ യിൽ ഉണ്ടായ പിശക് ആണ് ഇതും എന്ന് അറിയുന്നു.