സംസ്‌ഥാനത്തു പച്ചത്തേങ്ങയുടെ സംഭരണവില കിലോയ്‌ക്ക്‌ 28 രൂപയാക്കുന്നു

single-img
24 February 2014

cocoസംസ്‌ഥാനത്തു പച്ചത്തേങ്ങയുടെ സംഭരണവില നാളെ മുതല്‍ കിലോയ്‌ക്ക്‌ 28 രൂപയാക്കുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍. 27 രൂപയില്‍നിന്നാണ്‌ ഒരുരൂപയുടെ വര്‍ധന. കൃഷിവകുപ്പിന്റെയും കേരഫെഡിന്റെയും സംയുക്‌താഭിമുഖ്യത്തിലുള്ള പച്ചത്തേങ്ങസംഭരണം വിജയകരമായി മുന്നേറുകയാണ്‌.

ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ നാളികേരവില 33 രൂപവരെയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.മൂന്നുവര്‍ഷത്തിനകം 15 ലക്ഷം തെങ്ങിന്‍തൈകള്‍ സംസ്‌ഥാനത്തു നടും. കായ്‌ഫലം കൂടിയ കുറിയ ഇനം തൈകള്‍ കൃഷിഭവന്‍ മുഖേന വിതരണം ചെയും . മൂന്നുവര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ ജൈവകാര്‍ഷികസംസ്‌ഥാനമാക്കി മാറ്റുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.