നിലമ്പൂര്‍ കേസിന്റെ അന്വേഷണ ചുമതല എഡിജിപി സന്ധ്യക്ക്

single-img
24 February 2014

sandhya.നിലമ്പൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ ജീവനക്കാരിയായ രാധ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ആഭ്യന്തരവകുപ്പ എഡിജിപി ബി. സന്ധ്യക്കു കൈമാറി ഉത്തരവ് പുറപ്പെടുവിച്ചു. ഇതുവരെ അന്വേഷണ ചുമതലയുണ്ടായിരുന്ന തൃശൂര്‍ റേഞ്ച് ഐജി ഐജി ഗോപിനാഥും അന്വേഷണ സംഘത്തിലുണ്ടായിരിക്കും.

കൊലപാതകം സ്ത്രീയുടെയായതിനാലാണ് അന്വേഷണ ചുമതല വനിതാ ഉദ്യോഗസ്ഥയെ ഏല്‍പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലമ്പൂര്‍ കേസിലെ അന്വേഷണ സംഘം വാടകയ്‌ക്കെടുത്ത ആളെ പോലെയാണെ ന്നും അന്വേഷണ സംഘത്തെ മാറ്റി വനിതാ ഉദ്യോഗസ്ഥയെ ചുമതല ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.