ലാലു പ്രസാദ് യാദവിനെ ഞെട്ടിച്ചുകൊണ്ട് ബീഹാറിൽ രാഷ്ട്രീയ ജനതാദളിലെ 13 എം.എൽ.എമാർ പാർട്ടി വിട്ടു

single-img
24 February 2014

laluലാലു പ്രസാദ് യാദവിനെ ഞെട്ടിച്ചുകൊണ്ട് ബീഹാറിൽ രാഷ്ട്രീയ ജനതാദളിലെ 13 എം.എൽ.എമാർ പാർട്ടി വിട്ടു. ഇവർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനതാദളിൽ ചേരുമെന്നാണ് ഇപ്പോൾ കിട്ടുന്ന സൂചന.

ആർ.ജെ.ഡിയുടെ മുതിർന്ന നേതാവ് അബ്ദുൾ ബാരി സിദ്ദിഖിയുടെ ആശീർവാദത്തോടെ പാട്ടി വിപ്പ് രാകേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു എം.എൽ.എമാരുടെ കൂട്ടത്തോടെയുള്ള രാജി. പാർട്ടിക്ക് ആകെ 22 എം.എൽ.എമാരാണ് ബീഹാറിലുള്ളത്. പാർട്ടി വിട്ട എം.എൽ.എമാർ നിയമസഭയിൽ പ്രത്യേക ഗ്രൂപ്പായി തുടരുമെന്ന് സ്പീക്കർ ഉദയ് നാരായൺ അറിയിച്ചു.

ലോക്‌സഭാ തിര‍ഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്ക്കുള്ള ചർച്ചകൾ നടത്തുന്നതിനിടെയാണ് ലാലുവിനെ ഞെട്ടിച്ചുകൊണ്ട് എം.എൽ.എമാർ പാർട്ടി വിട്ടത്. കോൺഗ്രസ്,​ എൻ.സി.പി,​ ലോക്‌ജനശക്തി എന്നിവരുമായിട്ടായിരുന്നു ചർച്ച. തങ്ങൾക്ക് അപ്രധാനമായ സീറ്റുകൾ നൽകുന്നുവെന്നാരോപിച്ച് രാംവിലാസ് പാസ്വാന്റെ എൽ.ജെ.ഡി ലാലുവിനെ വിട്ട് ബിജെപി ചേരിയുമായി അടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.