നഗരവാസികളെ ഭീതിയിലാഴ്ത്തി മീററ്റില്‍ പുലിയിറങ്ങി : സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

single-img
24 February 2014

ഉത്തര്‍പ്രദേശിലെ മീററ്റ് നഗരത്തില്‍ പുലിയിറങ്ങിയതിനെത്തുടര്‍ന്നു ജനം പരിഭ്രാന്തിയില്‍.ഡല്‍ഹിയില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ എത്താവുന്ന നഗരമാണ് മീററ്റ്.നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ വനത്തില്‍ നിന്നും വന്നതാകാം പുലിയെന്നാണ് നിഗമനം.

നഗരത്തിലെ ഒരു ആശുപത്രിയിലേയ്ക്ക് കടന്ന പുലി നിരവധിപേരെ ആക്രമിച്ചു.പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നെ പാടുപെട്ടു.ആശുപത്രിയില്‍ നിന്നും രക്ഷപെട്ട പുലിയ്ക്കായി തിരച്ചില്‍ തുടരുന്നു.പോലീസും പട്ടാളവും തിരച്ചില്‍ നടത്തുന്നുണ്ട്.

ഞായറാഴ്ച രാവിലെ ഒരു മാര്‍ക്കറ്റിനടുത്താണ് പുലിയെ ആദ്യം കാണുന്നത്.പേടിച്ചു ഓടിയ ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തി.സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.