കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ സമ്മര്‍ദ്ദം, ‘സുവ’ ഇല്ലെന്നു സര്‍ക്കാര്‍

single-img
24 February 2014

Italianരണ്ട് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ ഇറ്റലിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സുവ ഒഴിവാക്കി കേസ് ചാര്‍ജ് ചെയ്യാനുള്ള വിദേശമന്ത്രാലയത്തിന്റെ നിര്‍ബന്ധത്തിന് ആഭ്യന്തരമന്ത്രാലയം വഴങ്ങി. ഇതിനെ തുടര്‍ന്ന് ‘സുവ’ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന എന്‍ഐഎ, സമുദ്രാന്തര ഭീകര വിരുദ്ധ നിയമം പ്രകാരമുള്ള വകുപ്പുകള്‍ ഒഴിവാക്കിയാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ.വാഹന്‍വതി കോടതിയെ അറിയിച്ചു. അതേസമയം, സുവ ഒഴിവാക്കിയെങ്കില്‍ എന്‍ഐഎ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന പുതിയ നിയമപ്രശ്‌നം ഇറ്റലിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഉന്നയിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.