പാചകവാതക വിതരണക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

single-img
24 February 2014

gasപാചക വാതക വിതരണക്കാര്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. എണ്ണക്കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ 60 ദിവസം ആവശ്യപ്പെട്ടതോടെയാണ് സമരം പിന്‍വലിച്ചത്.

ഐ.ഒ.സി, ബി.പി.സി.എല്‍ , എച്ച്.പി തുടങ്ങിയ കമ്പനികളും ആയി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. കമ്പനികൾ മുനേ്പാട്ടുവച്ച സുരക്ഷാ നിര്‍ദ്ദേശങ്ങളിലെ വിയോജിപ്പുകള്‍ , ബുക്കിംഗ് സോഫ്റ്റ്വെയറിലെ പ്രശ്നങ്ങള്‍ , പുതിയ ഏജന്‍സികള്‍ അനുവദിക്കുന്നതിലെ എതിര്‍പ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചത്.

പ്രശ്‌നം പഠിക്കാന്‍ എണ്ണക്കമ്പനികള്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. സമിതി 60 ദിവസത്തിനകം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.എന്തായാലും സംസ്ഥാനത്തെ 500 ഓളം ഗ്യാസ് ഏജന്‍സികള്‍ പണിമുടക്ക് പ്രഖ്യാപിച്ചത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിതരണത്തെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക തത്കാലത്തേക്ക് ഒഴിവായി.