ഡല്‍ഹിക്ക് മാറ്റമില്ല; ഇരുപത്തൊന്നുകാരി ആസാമി യുവതിയെ കൂട്ടമാനഭംഗം ചെയ്തു

single-img
24 February 2014

delhi-rape-crisisരാജ്യതലസ്ഥാനത്തിനു മാറ്റമില്ലെന്നതിന്് ഒരു തെളിവുകൂടി. കഴിഞ്ഞദിവസം 21 കാരിയായ ആസാമി യുവതിയാണു ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് ആസാമില്‍ നിന്നുള്ള രാഹുല്‍, ഹാരുണ്‍ എന്നിവരാണ് അറസ്റ്റിലായി.

അടുത്തിടെയാണു യുവതി ഡല്‍ഹിയിലെത്തിയത്. പ്രതികളില്‍ ഒരാള്‍ യുവതിയുടെ പരിചയക്കാരനാണെന്നു പോലീസ് പറയുന്നു. ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ റൂം വാടകയ്‌ക്കെടുക്കുന്നതിനുള്ള അന്വേഷണത്തിനിടെ പ്രതികള്‍ യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.