നടന്‍ അജു വര്‍ഗ്ഗീസ് വിവാഹിതനായി

single-img
24 February 2014

Aju_varghese_2യുവ തലമുറയിലെ ശ്രദ്ധേയനായ നടന്‍ അജു വര്‍ഗീസ് വിവാഹിതനായി. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് വധു. കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. തട്ടത്തിന്‍ മറയത്ത്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കിളി പോയി, ഭാര്യ അത്ര പോര, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അജുവിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം ഓം ശാന്തി ഓശാനയാണ്.

‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തില്‍ റീമ കല്ലിങ്കലിന്റെ നായകനായി ചെയ്ത വേഷം ഏറെ ശ്രദ്ധേയമായി. ദിലീപ് നായകനായ ‘റിംഗ് മാസ്റ്റര്‍ , കുഞ്ചാക്കോ ബോബന്റെ പോളിടെക്‌നിക്ക് എന്നിവയാണ് അജുവിന്റെ അടുത്ത ചിത്രങ്ങള്‍.