ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

single-img
24 February 2014

Kejariwalലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ പ്രചാരണം കോണ്‍ഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തുടക്കമായി. ഹരിയാനയിലെ റോഹ്ത്തകിലാണ് അരവിന്ദ് കേജരിവാളും സംഘവും പ്രചാരണം ആരംഭിച്ചത്. കോണ്‍ഗ്രസും ബിജെപിയും മുകേഷ് അംബാനിയുടെ കൈയിലെ കളിപ്പാവകളാണെന്നും കേജരിവാള്‍ ആരോപിച്ചു. ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദര്‍ സിംഗ് ഹൂഡ പ്രോപ്പര്‍ട്ടി ദല്ലാളാണെന്ന് പ്രസംഗത്തില്‍ കേജരിവാള്‍ ആരോപിച്ചു. അംബാനിയുമായുള്ള ബന്ധത്തെക്കുറിച്ചു നരേന്ദ്ര മോഡിയോടും രാഹുല്‍ ഗാന്ധിയോടും താന്‍ മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അവര്‍ മറുപടി നല്‍കാന്‍ തയാറായില്ലെന്നും കെജരിവാള്‍ യോഗത്തില്‍ പറഞ്ഞു.