കണ്ണൂര്‍ തളിപ്പറമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച എല്‍പി സ്‌കൂള്‍ അധ്യാപകന്‍ അറസ്‌റ്റില്‍

single-img
23 February 2014

rape-Logo--കണ്ണൂര്‍ തളിപ്പറമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച എല്‍പി സ്‌കൂള്‍ അധ്യാപകന്‍ അറസ്‌റ്റില്‍. പെരിന്തട്ട സ്വദേശി ഗോവിന്ദനെയാണ്‌ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്നാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌.

കഴിഞ്ഞ ദിവസം പീഡനവാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന്‌ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പീഡനവിവരം പുറത്തറിയിക്കരുതെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ അധ്യാപകന്‍ തങ്ങളെ ഉപയോഗിച്ചിരുന്നതെന്നും കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു. നാല്‍പത്തിയേഴ്‌ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളില്‍ പതിനേഴ്‌ വര്‍ഷമായി കണക്ക്‌ പഠിപ്പിക്കുന്ന അധ്യാപകനാണ്‌ അറസ്‌റ്റിലായിരിക്കുന്ന ഗോവിന്ദന്‍ .