നായര്‍ -ഈഴവ ഐക്യം തകര്‍ത്തത്‌ ആരെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെ : സുകുമാരന്‍ നായര്‍

single-img
23 February 2014

sukuഎസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. വെള്ളാപ്പള്ളി നടേശന്‍ തലപ്പത്ത്‌ ഇരിക്കുന്നിടത്തോളം കാലം എസ്‌എന്‍ഡിപി-എന്‍എസ്‌എസ്‌ ഐക്യം ഉണ്ടാകില്ല എന്നും  നായര്‍ -ഈഴവ ഐക്യം തകര്‍ത്തത്‌ ആരെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്‍എസ്‌എസിനെ അംഗീകരിക്കാത്തവര്‍ക്ക്‌ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്‌തമാക്കി.