ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ ഗുരുനാഥ് മെയ്യപ്പന്റെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനം

single-img
23 February 2014

meyapanഐ.പി.എല്‍ വാതുവെയ്പ് കേസില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് എന്‍. ശ്രീനിവാസന്റെ  മകളുടെ ഭര്‍ത്താവ് ഗുരുനാഥ് മെയ്യപ്പന്റെ  പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനം. ഇതിനുവേണ്ടി തമിഴ്നാട് സി.ബി.സി.ഐ.ഡി അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. ജസ്റ്റിസ് മുദ്ഗല്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളകാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) വാതുവെപ്പിലും ഒത്തുകളിയിലും ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടത്തെിയത്. ശ്രീനിവാസന്‍െറ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ സഹഉടമയായ മെയ്യപ്പനെതിരെ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ക്രിക്കറ്റിലെ വാതുവെപ്പിനെതിരെ കര്‍ശനനടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.