ഇടുക്കി സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിൽ ഭിന്നിപ്പ് ,ആന്റണി രാജുവിന്റെ പ്രസ്താവന കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി തള്ളി

single-img
23 February 2014

maniഇടുക്കി സീറ്റ് നൽകിയില്ലെങ്കിൽ സൗഹൃദമത്സരത്തിന് തയ്യാറാണെന്ന ആന്റണി രാജുവിന്റെ പ്രസ്താവന കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി തള്ളി . മുന്നണി സംവിധാനത്തിൽ നിന്നുള്ള മത്സരത്തിനേ പാർട്ടിയുള്ളു എന്ന് മാണി പറഞ്ഞു . മറിച്ചുള്ള വാദങ്ങൾ അപ്രസക്തമാണെന്നും മാണി പ്രതികരിച്ചു.

​അതേസമയം ആന്റണി രാജുവിന്റെ പ്രസ്താവന വ്യക്തിപരം എന്ന്  പി സി ജോർജ് പറഞ്ഞു .സൗഹൃദ മത്സരം വേണ്ട എന്ന് കെ മുരളീധരൻ എൽ എയും പ്രതികരിച്ചു .നേരത്തെ ഇടുക്കി സീറ്റ് കേരളാ കോൺഗ്രസിന് നിഷേധിച്ചാൽ സൗഹൃദമത്സരം വേണമെന്ന ശക്തമായ വികാരം പാർട്ടിയിലുണ്ടെന്ന് ആന്റണി രാജു പറഞ്ഞിരുന്നു . ഫ്രാൻസിസ് ജോർജിനെ നിർത്തിയാകും മത്സരം ആന്റണി രാജു പറഞ്ഞിരുന്നു  .