ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവല്‍ സീസണ്‍ – 7 മെഗാ സമ്മാനങ്ങളുടെ വിതരണം ആരംഭിച്ചു

single-img
23 February 2014

gksfഫെഡറല്‍ ബാങ്ക്‌ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവല്‍ സീസണ്‍ – 7 മെഗാ സമ്മാനങ്ങളുടെ വിതരണം ആരംഭിച്ചു.സമ്മാനാര്‍ഹരായവര്‍ ജി.കെ.എസ്‌.എഫ്‌. വെബ്‌സൈറ്റായ www.shoppingfestival.in ല്‍ നിന്നും ക്ലെയിം ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പൂരിപ്പിച്ചതിനോടൊപ്പം ഒറിജിനല്‍ കൂപ്പണ്‍, പര്‍ച്ചേയ്‌സ്‌ ബില്‍ (ഫോട്ടോകോപ്പി സഹിതം), തിരിച്ചറിയല്‍ കാര്‍ഡ്‌ (ഫോട്ടോകോപ്പി സഹിതം), പാന്‍ കാര്‍ഡ്‌ (ഫോട്ടോകോപ്പി സഹിതം), എന്നിവ ജി.കെ.എസ്‌.എഫ്‌. ഡയറക്‌ടറേറ്റില്‍ ഹാജരാക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ 15നു മുമ്പായി സമ്മാനങ്ങള്‍ കൈപ്പറ്റണം.