കേരള സ്ട്രൈക്കേഴ്സിന് ഫൈനലിൽ കർണാടക ബുൾഡോസേഴ്സ്നോട്‌ അടി തെറ്റി

single-img
23 February 2014

ksതുടക്കം മുതൽ ഉജ്ജ്വലപ്രകടനം കാഴ്ചവച്ചിരുന്ന അമ്മ കേരള സ്ട്രൈക്കേഴ്സിന് ഒടുവിൽ ഫൈനലിൽ അടി തെറ്റി.  കേരള  സ്ട്രൈക്കേഴ്സിനെ ഫൈനലിൽ 36 റണ്ണിന് തോൽപ്പിച്ച് ആണ് കർണാടക ബുൾഡോസേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ് കിരീടം   സ്വന്തമാക്കി.

ടോസ് നേടിയ കേരള സ്ട്രൈക്കേഴ്സ്  കർണാടക ബുൾഡോസേഴ്സിനെ ബാറ്റിംഗിന് വിളിച്ചപ്പോൾത്തന്നെ പിഴച്ചു. നിശ്ചിത 20 ഓവറിൽ രണ്ട്  വിക്കറ്റ്  നഷ്ടത്തിൽ 211 റണ്ണാണ്  അവർ  നേടിയത്.42  പന്തിൽ 12  ഫോറും  ഏഴ്    സിക്സുമടക്കം  112റണ്ണടിച്ച രാജീവിന്റെ ബാറ്റിംഗാണ് കർണാടകത്തിന്  മികച്ച സ്കോർ നൽകിയത്. ഈ ലീഗിലെ ആദ്യ സെഞ്ച്വറി. ശർമ്മ പുറത്താകാതെ  56 റൺ നേടി.

അമ്മ  സ്ട്രൈക്കേഴ്സിന്റെ മറുപടി  ബാറ്റിങ്ങിൽ  ഒരുഘട്ടത്തിൽ  51 /  4   എന്ന  സ്ഥിതിയിലായിരുന്നു സ്ട്രൈക്കേഴ്സിനെ  പോരാട്ടവേദിയിലേക്ക്  തിരികയെത്തി്ച്ചത്   78 റണ്ണടിച്ച നന്ദകുമാറിന്റെയും  29  റണ്ണടിച്ച സന്തോഷ് സ്ളീബയുടെയും  ഇന്നിംഗ്സാണ്. എന്നാൽ വിജയത്തിലെത്തിക്കാൻ ഇവർക്കായില്ല. ബിനീഷ് കോടിയരേി (10), രാജീവ് പിള്ള (15), മണിക്കുട്ടൻ (2,  റിട്ടയേഡ്  ഹർട്ട്), അരുൺ (5)  രാകേന്ദു എന്നിവർ നിരാശപ്പെടുത്തി.