നിലമ്പൂരില്‍ മന്ത്രി ആര്യാടനെതിരെ കൈയേറ്റശ്രമം

single-img
23 February 2014

aryadanനിലമ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ജനജാഗ്രതായാത്രയ്ക്കിടെ മന്ത്രി ആര്യാടനെതിരെ കൈയേറ്റശ്രമം.  ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ മന്ത്രിയുടെ ഷര്‍ട്ടിന്റെ കോളറില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. രാധയുടെ കൊലപാതകം എന്തായെന്നും കേസില്‍ തീരുമാനം ഉണ്ടാവണമെന്നും പറഞ്ഞാണ് ഇയാള്‍ ആര്യാടനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

ഉടന്‍ തന്നെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ഇയാളെ പിടിച്ചു മാറ്റുകയും നന്നായി മര്‍ദ്ദിച്ച ശേഷം പോലീസിന്‌ കൈമാറുകയുമായിരുന്നു. ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. ഈ ആഴ്‌ച തന്നെ ഇത്‌ രണ്ടാം തവണയാണ്‌ കയ്യേറ്റ ശ്രമം ഉണ്ടാകുന്നത്‌. കഴിഞ്ഞ ദിവസം രാധയുടെ വീട്‌ സന്ദര്‍ശനത്തിനിടയിലും കയ്യേറ്റ ശ്രമം നടന്നിരുന്നു.