നിലമ്പൂർ കൊല: എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

single-img
23 February 2014

sandhya.നിലമ്പൂരിൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ ജീവനക്കാരിയായ രാധ കൊല്ലപ്പെട്ട കേസ് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുവരെ തൃശൂർ റേഞ്ച് ഐ.ജി. ഗോപിനാഥിനായിരുന്നു അന്വേഷണ ചുമതല.

കേസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഐ.ജി ഗോപിനാഥും അന്വേഷണ സംഘത്തിൽ ഉണ്ടായിരിക്കും. കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കിൽ അന്വേഷണസംഘത്തിലേയ്ക്ക് എടുക്കാൻ ബി.സന്ധ്യയ്ക്ക് അധികാരമുണ്ടാകും.