അണ്ടര്‍ 19 ലോകകപ്പ് :ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി

single-img
22 February 2014

indiaഅണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ പുറത്തായി. 49.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ശേഷിക്കെയാണ് ഇംഗ്ലണ്ട്നോട്‌ പരാജയപ്പെട്ട് ഇന്ത്യ പുറത്തായത്. നിശ്ചിത 50 ഓവറില്‍ ഇന്ത്യ മുന്നോട്ടുവച്ച ചെറിയ വിജയലക്ഷ്യമായ 222ന് മുന്നില്‍ ഇംഗ്ലണ്ട് ഒന്ന് പതറിയെങ്കിലും വിജയം കൂട്ടുനിന്നു. ഇംഗ്ലണ്ടിന് വേണ്ടി 61 റണ്‍സ് നേടിയ ബെന്‍ ഡക്കെറ്റ് മുന്നില്‍ നിന്ന് നയിച്ചു. ഇന്ത്യയ്ക്കുവേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി .

മിലിന്ദ്, മോനു കുമാര്‍, ഹൂഡ, ഗ്യാനി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിലേ പാളി. മലയാളി താരം സഞ്ജു പൂജ്യത്തിന് പുറത്തായി. ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ ഡക്കറ്റാണ് കളിയിലെ കേമന്‍.