കേന്ദ്ര സര്‍ക്കാരിനു സുഷമ സ്വരാജിന്റെ പ്രശംസ

single-img
22 February 2014

Sushma Swarajകേന്ദ്ര സര്‍ക്കാരിന് ലോക്‌സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജിന്റെ ഹൃദയം നിറഞ്ഞ പ്രശംസ. രാജ്യത്തെ പോളിയോ വിമുക്തമാക്കിയതിനാണ് സുഷമ സ്വരാജ് കേന്ദ്രസര്‍ക്കാരിന് പ്രശംസ ചൊരിഞ്ഞത്.

ചാദ്യോത്തരവേളയില്‍ ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ത്യയെ പോളിയോ വിമുക്തമാക്കിയതിനു ഞങ്ങളുടെ അഭിനന്ദനം എന്നു പറഞ്ഞു സുഷമ സ്വരാജ് എഴുന്നേറ്റത്. തുടര്‍ന്ന് മൈക്ക് തകരാറിലാണെന്നു ബോധ്യപ്പെട്ടതോടെ സര്‍ക്കാരിനെ പ്രശംസിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യരുതേ എന്നും പറഞ്ഞു. അഭിനന്ദനത്തിനു നന്ദിപറഞ്ഞുകൊണ്ട് തുടര്‍ന്നു സംസാരിച്ച ഗുലാം നബി ആസാദ്, 2015 ല്‍ ശിശുമരണനിരക്ക് കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു.