ജയിൽ മോചിതയായ സരിത ആദ്യ ദിനം രാത്രി തങ്ങിയത് അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ഭാര്യവീട്ടിൽ

single-img
22 February 2014

saritha s nairജയിൽ മോചിതയായ സരിത ആദ്യ ദിനം രാത്രി തങ്ങിയത് അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ഭാര്യവീട്ടിൽ. മാന്നാർ കുളഞ്ഞിക്കാരാഴ്മയിലുള്ള ഫെനിയുടെ വീട്ടിലേക്ക് സരിത വരുമെന്ന് പ്രതീക്ഷിച്ച് തമ്പടിച്ച മാദ്ധ്യമ പ്രവർത്തകരെ വെട്ടിച്ചാണ് ഇവിടെ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ഭാര്യവീട്ടിൽ വൈകിട്ട് ഏഴേകാലോടെ ഫെനിക്കൊപ്പം സരിത എത്തിയത്.

വിവരമറിഞ്ഞ് മാദ്ധ്യമ പ്രവർത്തകർ അവിടേക്ക് പോയെങ്കിലും സരിത പുറത്തിറങ്ങിയില്ല. സരിത രണ്ട് ദിവസത്തിനകം മാദ്ധ്യമ പ്രവർത്തകരെ കാണുമെന്ന് ഫെനി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സരിത വന്നതെന്നും ഫെനി വ്യക്തമാക്കി.