സരിത എസ് നായര്‍ തന്റെ വീട്ടില്‍തന്നെയുണ്ടെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍

single-img
22 February 2014

feniസോളാര്‍ കേസില്‍ ജാമ്യം ലഭിച്ച സരിത എസ് നായര്‍ തന്റെ വീട്ടില്‍തന്നെയുണ്ടെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷം സരിത എസ് നായരെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നും മാറ്റിയതായി ചില വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.

ഫെനിയുടെ വീട്ടില്‍ നിന്നും ടാക്‌സി കാറില്‍ കയറി കൊല്ലം ഭാഗത്തേക്ക് പോയതായി നാട്ടുകാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് താന്‍ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതെന്നും ഫെനി പറഞ്ഞു.