ലിബിയന്‍ സൈനിക വിമാനം ടുണീഷ്യയില്‍ തകര്‍ന്നുവീണ്‌ 11 പേര്‍ മരിച്ചു

single-img
22 February 2014

planeലിബിയന്‍ സൈനിക വിമാനം ടുണീഷ്യയില്‍ തകര്‍ന്നുവീണ്‌ 11 പേര്‍ മരിച്ചു. ഗ്രോംബാളിയ മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം 1.30-നാണ്‌ അപകടം. മൂന്നു ഡോക്‌ടര്‍മാര്‍, രണ്ടു രോഗികള്‍, ആറ്‌ ജീവനക്കാര്‍ എന്നിവരാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. എന്‍ജിന്‍ തകരാറാണ്‌ അപകടകാരണമെന്നു ടുണീഷ്യന്‍ അധികൃതര്‍ അറിയിച്ചു. തകര്‍ന്നുവീണയുടന്‍ വിമാനം പൂര്‍ണമായി അഗ്നിക്കിരയായി. രോഗികളെ പരിചരിക്കുന്നതിനായി ഉപയോഗിച്ച വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.