സൈനിക കോടതി വിചാരണ വേണമെന്ന മുഷാറഫിന്റെ ഹര്‍ജി തള്ളി

single-img
22 February 2014

Pervez-Musharraf_2തനിക്ക് എതിരേയുള്ള രാജ്യദ്രോഹക്കേസിന്റെ വിചാരണ സൈനിക കോടതിയില്‍ നടത്തണമെന്ന മുഷാറഫിന്റെ ഹര്‍ജി പ്രത്യേക കോടതി തള്ളി. മാര്‍ച്ച് 11നു നേരിട്ടു ഹാജരാവണമെന്നും ജസ്റ്റീസ് ഫൈസല്‍ അറബ് അധ്യക്ഷനായ പ്രത്യേക കോടതി ഉത്തരവിട്ടു. മുന്‍ സൈനിക മേധാവിയായ മുഷാറഫിനെ സൈനിക നിയമപ്രകാരം സൈനിക കോടതിയില്‍ മാത്രമേ വിചാരണ ചെയ്യാനാവൂ എന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രത്യേക കോടതി രൂപീകരിച്ചതിനെയും അദ്ദേഹം ചോദ്യംചെയ്തു. എന്നാല്‍ ഈ വാദങ്ങള്‍ നിരാകരിച്ച പ്രത്യേക കോടതി മുഷാറഫിനെ വിചാരണ ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണെ്ടന്നു വ്യക്തമാക്കി.