ആശ്രമം ഒരു തുറന്ന പുസ്തകമെന്ന് അമൃതാനന്ദമയി

single-img
22 February 2014

youtubeമാതാ അമൃതാനന്ദമയിക്കും ആശ്രമത്തിനുമെതിരായുള്ള വെളിപ്പെടുത്തലുമായിറങ്ങിയ മുന്‍ ശിഷ്യ യായത്രിയെന്ന ഗെയ്ല്‍ ട്രെഡ്വലിന്റെ വിശുദ്ധ നരകം എന്ന പുതകത്തിനെതിരെ ആദ്യമായി അമൃതാനനളദമയി പ്രതികരിച്ചു. ആശ്രമം ഒരു തുറന്ന പുസ്തമാണെന്നും അതില്‍ പഒളിക്കാനൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. ക്ഷമിക്കാനും സഹിക്കാനും ശ്രമിക്കുമ്പോള്‍ പലതും അനുഭവിക്കേണ്ടി വരുമെന്നും അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.

പലരും വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് പലതും പറയുന്നത്. മതവികാരമിളക്കിവിട്ട് അതില്‍ നിന്നും മുതലെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തന്നെ സേവിക്കണമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും താനാണ് മറ്റുള്ളവരെ സേവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പാലക്കാട് പുത്തൂരില്‍ ബ്രഹ്മസ്ഥാന ഉത്സവത്തിനോടനുബന്ധിച്ചുള്ള പ്രഭാഷണത്തിനിടയിലാണ് അമൃതാനന്ദമയി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.