വടക്കൻ കേരളത്തിൽ കൂടുതൽ സീറ്റുകൾ എൽ ഡി എഫ്ന്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് കേരളത്തിൽ നിന്ന് കൂടുതൽ പിന്തുണ രാഹുൽ ഗാന്ധിക്ക് എന്നും ഏഷ്യാനെറ്റ് ന്യൂസ്- സീഫോർ അഭിപ്രായ സർവേ

single-img
22 February 2014

ldfവടക്കൻ കേരളത്തിൽ ഇത്തവണ കൂടുതൽ സീറ്റുകൾ എൽ ഡി എഫ് നേടും എന്ന് ഏഷ്യാനെറ്റ് ന്യൂസ്- സീഫോർ അഭിപ്രായ സർവേ.വടക്കൻ കേരളത്തിൽ പത്തിൽ ആറ് സീറ്റുകളും എൽ.ഡി.എഫ് നേടുമെന്നും കണ്ണൂർ എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ്- സീഫോർ അഭിപ്രായ സർവേ പറയുന്നു . ‘കേരളം എങ്ങനെ ചിന്തിക്കുന്നു’ എന്ന ഏഷ്യാനെറ്റ്‌ സർവേ ഫലം താഴെ പറയുന്നത് പോലെ :

എൽ.ഡി.എഫ് വിജയിക്കും എന്ന് സർവ്വേ പറയുന്ന സീറ്റുകൾ : കാസർഗോഡ്,​ കണ്ണൂർ,​ പാലക്കാട്,​ ആലത്തൂർ,​ വടകര,​ തൃശൂർ

യു.ഡി.എഫ് വിജയിക്കും എന്ന് സർവ്വേ പറയുന്ന സീറ്റുകൾ: വയനാട്,​ പൊന്നാനി,​ മലപ്പുറം,​ കോഴിക്കോട്

സർവേ പ്രകാരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കേരളത്തിൽ കൂടുതൽ പിന്തുണ രാഹുൽ ഗാന്ധിക്കാണ്. രാഹുലിനെ 25% പേർ പിന്തുണച്ചപ്പോൾ നരേന്ദ്ര മോഡിയെ അനുകൂലിച്ചത് 11% പേർ. 3 ശതമാനത്തിന്രെ പിന്തുണ എ.കെ. ആന്റണിക്ക് ആണ് .

കേന്ദ്രം കോൺഗ്രസ് ഭരിക്കണമെന്ന് 41 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ മൂന്നാം ബദലിനെ അനുകൂലിച്ചത് 40 ശതമാനം. ബി.ജെ.പി അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവർ 11 ശതമാനം മാത്രം.

യു.പി.എ സർക്കാരിന്രെ പ്രവർത്തനം മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 4 ശതമാനം.രാജ്യത്ത് ഭരണമാറ്റം വേണമെന്ന് 49 ശതമാനം പേർ അഭിപ്രായപ്പെട്ടു. യു.പി.എ തുടരണമെന്ന് 35 % പേർ.മൻമോഹൻ സിംഗ് മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടത് 2 ശതമാനം പേർ.
അഴിമതിക്കും വിലക്കയറ്റത്തിനും കോൺഗ്രസ് ഉത്തരവാദികളാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു 81 ശതമാനം പേരുടെയും അഭിപ്രായം.