മോദിക്ക് പിന്നാലെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ചായക്കട തുടങ്ങുന്നു

single-img
22 February 2014

laluതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി ചായക്കട തുടങ്ങിയ നരേന്ദ്ര മോദിക്ക് പിന്നാലെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ചായക്കട തുടങ്ങുന്നു. ‘ലാലു ചായ് ദൂകാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചായക്കടയില്‍ ഒരു കപ്പ് ചായയോടൊപ്പം ബിസ്കറ്റും സൗജന്യമായി നല്‍കും. ചായക്കടയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും ഇതുവഴി ജനങ്ങള്‍ക്ക് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാപട്യം മനസ്സിലാക്കാനാകുമെന്നും ആര്‍.ജെ.ഡി വ്യത്തങ്ങള്‍ അറിയിച്ചു.

അതുപോലെ യഥാര്‍ത്ഥ ചായ കച്ചവടക്കാര്‍ തങ്ങളാണെന്നവകാശപ്പെട്ടാണ് ലാലുപ്രസാദ് യാദവും ചായക്കട തുടങ്ങുന്നത്. നരേന്ദ്ര മോദിയുടെ ചായക്കടക്ക് ബദലായി നേരത്തെ കോണ്‍ഗ്രസ് പാല്‍വിതരണവും ആരംഭിച്ചുച്ചിരുന്നു . ‘രാഹുല്‍ മില്‍ക്ക്’എന്ന പേരിട്ടിരിക്കുന്ന പ്രചാരണപ്രവര്‍ത്തനത്തില്‍ പാല്‍ പ്രത്യേക ബൂത്തുകള്‍ വഴിയാണ് നല്‍കുന്നത്. പാല്‍ നല്‍കുന്ന ഗ്ളാസില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചിട്ടുമുണ്ട്.