ചെന്നീര്ക്കര കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് ശിലയിട്ടു.

single-img
22 February 2014

ANTO ANTONYപത്തനംതിട്ട:- ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയത്തിന്‍ ചെന്നീര്‍ക്കര മുറിപ്പാറയില്‍ ഇന്ന് രാവിലെ(22.02.14) പത്തുമണിക്ക് തറക്കല്ലിട്ടു. 3500 കുട്ടികള്‍ക്ക് ഇവിടെ ഒറ്റ ഷിഫ്റ്റില്‍ പഠിക്കാന്‍ കഴിയുമെന്ന് ആന്റോആന്റ്ണി എം.പി യും, ശിവദാസന്‍ നായര്‍ എം.എല്‍.എ യും പറഞ്ഞു. പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയങ്ങളില്‍ വികസന ഫണ്ട് ആദ്യമായി ലഭിച്ചത് ചെന്നിര്‍ക്കരക്കാണെന്ന് എം.പി പറഞ്ഞു. കെട്ടിടം പണിയുന്നതിന്‍ 27.79 കോടി രൂപയും,ചുറ്റുമതിലിന്‍ 1.30 കോടി രൂപയും അനുവദിച്ചു. മുറിപ്പാറയില്‍ 6.04 ഏക്കര്‍ ഭൂമിയില്‍ പണിപൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയിലെ തന്നെ വലിയ വിദ്യാഭ്യാസസ്ഥാപനമായിരിക്കുമിത്. 6150 ചതുരസ്രമീറ്ററാന്‍ സ്കൂളിന്റ് വിസ്തീര്ണ്ണം. മൂന്നു നിലകളിലായിരിക്കുമിത് പണിയുക.