ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്ന് ഐ.എം.എഫ്

single-img
22 February 2014

imfകഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ ശക്തമാണെന്ന് ഐ.എം.എഫ്.. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തികനയങ്ങളും ഭരണ നടപടികളുമാണ് ഇതിന് കാരണമെന്ന് ഐ.എം.എഫിന്റെ ഏഷ്യ-പസഫിക് മേഖലാ അസി. ഡയറക്ടര്‍ പോള്‍ കാഷിന്‍ പറഞ്ഞു.

രാജ്യത്തിന് പുറത്തുനിന്നുള്ള സാമ്പത്തിക ആഘാതങ്ങള്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്തേക്കാള്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ധനക്കമ്മിയും വ്യാപാരക്കമ്മിയും കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാറെടുത്ത നടപടികളുടെ ഫലമാണിത്. പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കുന്നത് വേഗത്തിലാക്കിയതും പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ നടപടിയെടുത്തതും ഇന്ത്യയുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തിയെന്ന് കാഷിന്‍ അഭിപ്രായപ്പെട്ടു.

നിക്ഷേപം കുറഞ്ഞതും പരിഷ്‌കരണത്തിന്റെ വേഗം കുറഞ്ഞതുമാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമെന്ന് ഐ.എം.എഫ്. വിലയിരുത്തുന്നു.