സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍

single-img
22 February 2014

keralaസെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍.ഇന്ന് നടന്ന മത്സരത്തിൽ ഭോജ്‌പുരി ദബാംഗിനെ ആണ് കേരള സ്‌ട്രൈക്കേഴ്‌സ് തോല്പിച്ചത്. അര്‍ജുന്‍ നന്ദകുമാറിന്റെ ഓള്‍റൗണ്ട്‌ മികവും രാജീവ്‌ പിള്ളയുടെ ബാറ്റിംഗിന്റെയും പിന്തുണയോടെ എട്ട്‌ വിക്കറ്റിനായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ്ന്റെ വിജയം.ആദ്യം ബാറ്റ്‌ ചെയ്‌ത ദബാംഗ്‌ ഉയര്‍ത്തിയ 128 റണ്‍സ്‌ കേരള സ്‌ട്രൈക്കേഴ്‌സ് 18.3 ഓവറില്‍ മറി കടന്നു.

അര്‍ജുന്‍ നന്ദകുമാര്‍ 48 റണ്‍സും രാജീവ്‌ പിള്ള 38 റണ്‍സും അര്‍ജുന്‍ ബെന്നി 20 റണ്‍സും എടുത്തപ്പോള്‍ ബിനീഷ്‌ കൊടിയേരിയുടെ 17 റണ്‍സുമായിരുന്നു കേരള ടീമിന്‌ വിജയം നേടിക്കൊടുത്തത്‌.ബൗളിംഗില്‍ മികച്ച പ്രകടനം കാഴ്‌ച വെച്ച കേരളം ബാറ്റിംഗിലും ശ്രദ്ധേയമായ പ്രകടനം നടത്തിയാണ്‌ ഇതാദ്യമായി കലാശപ്പോരാട്ടത്തിന്‌ അവസരം നേടിയത്‌. കഴിഞ്ഞ തവണ സെമിയില്‍ എത്തിയ കേരളം ഇത്തവണ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു ഫൈനലില്‍ എത്തിയിരിക്കുന്നത്‌.