രാജീവ് ഘാതകരും അഫ്‌സല്‍ ഗുരുവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

single-img
22 February 2014

afsalപാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ഗുരുവിനെ എന്തുകൊണ്ട് രാജീവ്ഘാതകരെപ്പോലെ പരിഗണിച്ചില്ലെന്ന് ജമ്മു-കാഷ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍. ലോക്‌സഭയില്‍ സീറോ അവറിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഷരീഫുദ്ദീന്‍ ഷരീഖ് ഇക്കാര്യം ഉന്നയിച്ചത്.അഫ്‌സലിനെ തൂക്കിലേറ്റാനുള്ള തിടുക്കം എന്തുകൊണ്ടു രാജീവ്ഗാന്ധി ഘാതകരോടു കാട്ടിയില്ലെന്നായിരുന്നു ഷരീഖ് ചോദിച്ചത്.