ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് : പ്രധാന പ്രതിയും ശാരദാഗ്രൂപ്പ് എം.ഡിയുമായ സുദീപ്‌തോ സെന്നിന് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ

single-img
21 February 2014

cheatശാരദാ ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ പ്രധാന പ്രതിയും ശാരദാഗ്രൂപ്പ് എം.ഡിയുമായ സുദീപ്‌തോ സെന്നിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. ജീവനക്കാരുടെ പ്രോവിഡണ്ട് ഫണ്ട് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയും വക മാറ്റി ചെലവഴിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.

ശാരദാ ഗ്രൂപ്പ് ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് നിലവിലുള്ളത്. ഇതില്‍ പി.എഫ്. അടയ്ക്കുന്നതില്‍ കൃത്രിമം കാണിച്ച കേസിലാണ് ബിദാന്‍നഗര്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് സ്വാതി മുഖര്‍ജി ശിക്ഷ വിധിച്ചത്. ശാരദാഗ്രൂപ്പ് കമ്പനി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ചിട്ടി പിരിവിലൂടെ നടത്തിയത്. കമ്പനി മേധാവിയായിരുന്ന സുദീപ്‌തോ സെന്‍ ആണ് അനധികൃത ഇടപാടുകളുടെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് കണ്ടെത്തിയത്.