രാജ്മോഹൻ ഗാന്ധി എ.എ.പിയിൽ ചേർന്നു,മോഡിക്കെതിരെ മത്സരിപ്പിക്കാന്‍ നീക്കം

single-img
21 February 2014

aapബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി നീക്കം. അതിന് തനിക്ക് വിരോധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.എഴുപത്തിയെട്ടുകാരനായ രാജ്‌മോഹന്‍ ഗാന്ധി ഇന്നാണ് എഎപിയില്‍ ചേര്‍ന്നത്. ഗാന്ധിജിയുടെ ഇളയമകന്‍ ദേവദാസ് ഗാന്ധിയുടെ മൂത്തമകനാണ് രാജ്‌മോഹന്‍ ഗാന്ധി.

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക എഎപി കഴിഞ്ഞ ഞായറാഴ്ച ഞായറാഴ്ച പുറത്തുവിട്ടിരുന്നു. രാജ്‌മോഹന്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രരി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രി, വ്യവസായി രാജീവ് ബജാജ്, പ്രശസ്ത ഗായിക റാബി ഷെര്‍ഗിള്‍ എന്നിവരുള്‍പ്പെടുന്ന രണ്ടാംഘട്ട പട്ടിക വൈകാതെ പുറത്തുവിടുമെന്നാണ് സൂചന.അമേഠിയിൽ 1989ൽ രാജീവ് ഗാന്ധിക്കെതിരെ രാജ്മോഹൻ ഗാന്ധി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും നിരവധി സ‌ർവകലാശാലകളിൽ ചരിത്രാദ്ധ്യാപകനാണ് അദ്ദേഹം.