മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ചടങ്ങില്‍ പുഷ്‌പവൃഷ്‌ടി നടത്താന്‍ ഹെലികോപ്‌റ്റര്‍ താഴ്‌ന്നു പറന്നു ,വേദി തകര്‍ന്നു

single-img
21 February 2014

Oommen chandy-2മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ പുഷ്‌പവൃഷ്‌ടി നടത്താന്‍ ഹെലികോപ്‌റ്റര്‍ താഴ്‌ന്നു പറന്നപ്പോള്‍ കാറ്റടിച്ച്‌ വേദിക്കരികിലെ സദസിന്റെ പന്തല്‍ തകര്‍ന്നു. മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
മുഖ്യമന്ത്രി വേദിയില്‍ എത്തിയാന്‍ ഉടന്‍ ഹെലികോപ്‌റ്റര്‍ താഴ്‌ന്നു പറന്നു പുഷ്‌പവൃഷ്‌ടി നടത്താനുള്ള ഒരുക്കങ്ങും സംഘാടകര്‍ ചെയ്‌തിരുന്നു. ഇതിനായി ബാംഗളുരുവില്‍ നിന്നാണ്‌ പൂവെത്തിച്ചത്‌. മുഖ്യമന്ത്രി വേദിയില്‍ എത്തിയ ഉടന്‍ ഹെലികോപ്‌റ്റര്‍ പറന്നെത്തി പുഷ്‌പവൃഷ്‌ടി നടത്തി. എന്നാല്‍ കോപ്‌റ്റര്‍ താഴ്‌ന്നു പറന്നപ്പോഴുള്ള കാറ്റടിച്ച്‌ സദസിന്റെ മുന്‍ ഭാഗത്ത പന്തല്‍ തകര്‍ന്നു വീഴുകയായിരുന്നു.വെള്ളരിക്കുണ്ട്‌ താലൂക്ക്‌ ഉദ്‌ഘാടന ചടങ്ങിനിടെയാണ്‌ അപകടം.