ശ്രീലങ്കക്ക് 61 റണ്‍സ് ജയം,പരമ്പര

single-img
21 February 2014

kumarബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക 61 റണ്‍സിന് ജയിച്ചു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കി. നേരത്തെ ഒന്നാം ഏകദിന മത്സരവും ലങ്ക  ജയിച്ചിരുന്നു . ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക കുമാര്‍ സംഗക്കാരയുടെ സെഞ്ച്വറിയുടെ(128) കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തപ്പോള്‍ ആതിഥേയര്‍ 43 ഓവറില്‍ 228 റണ്‍സിന് പുറത്താവുകയായിരുന്നു. സംഗക്കാരയാണ് മാന്‍ ഓഫ് ദ മാച്ച്.