ജപ്പാന്‍ അമേരിക്കയില്‍ ആറ്റംബോംബിട്ടു,ഗാന്ധിജി കൊല്ലപ്പെട്ടത് ഒക്ടോബര്‍ 30-നു :തെറ്റായ സാമൂഹ്യപാഠങ്ങളുമായി മോഡിയുടെ ഗുജറാത്ത്

single-img
21 February 2014

“രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ അമേരിക്കയില്‍ ആറ്റംബോംബ് ആക്രമണം നടത്തി”.നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത് 1948 ‘ഒക്ടോബര്‍ ‘ 30-നു “. ഈ വിവരങ്ങള്‍ കേട്ട് ഞെട്ടുന്നതിനു മുന്‍പ് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ആറു മുതല്‍ എട്ട് വരെ ക്ലാസുകളിലേയ്ക്ക് വേണ്ടി പുറത്തിറക്കിയ സാമൂഹ്യപാഠപുസ്തകങ്ങളിലാണ് ഈ ‘മോഡി മാജിക്’ കാണാന്‍ സാധിക്കുക.

ഗുജറാത്ത് കൌണ്‍സില്‍ ഓഫ് എജ്യൂക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ്‌  ട്രെയിനിംഗ് പുറത്തിറക്കിയ പുസ്തകങ്ങളിലെ തെറ്റുകള്‍ പലതും നമ്മെ ചിരിപ്പിക്കും.”മരം മുറിക്കുന്നത് മൂലം  വിഷമയമുള്ള “CO3″ എന്ന വാതകം അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു ” , “നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഒരു ‘ഇസ്ലാമിക് ഇസ്ലാമാബാദ് ‘ രാഷ്ട്രമാണ് “തുടങ്ങിയ പരസ്പരബന്ധമില്ലാത്ത വിഡ്ഢിത്തങ്ങള്‍ ഈ പുസ്തകത്തിലുടനീളം കാണാന്‍ സാധിക്കും.\

ഇതില്‍ എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ മാത്രം 120-വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്.തീരെ നിലവാരം കുറഞ്ഞ ആളുകളെ ഉപയോഗിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കിയതാണ് കാരണം എന്ന് പറയപ്പെടുന്നു.വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.എന്നാല്‍ പുസ്തകം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.