വിമൻസ് കോളേജിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ വിരുതനെ നാട്ടുകാരും പൊലീസും ഓടിച്ചിട്ട് പിടിച്ചു

single-img
21 February 2014

arrestതിരുവനന്തപുരം വിമൻസ് കോളേജിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ വിരുതനെ നാട്ടുകാരും പൊലീസും ഓടിച്ചിട്ട് പിടിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. സാധാരണയായി വിമൻസ് കോളേജിലെ ഹോസ്റ്റലിന് മുന്നിലായിരുന്നു ഇയാളുടെ പ്രകടനം.

എന്നാൽ നിരവധി തവണ പരാതിയുണ്ടായിട്ടും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയായപ്പോൾ സ്ഥലം മാറ്റി കോളേജിന് മുന്നിലായി പ്രദർശനം. അതുവഴി വന്നവർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പിന്നാലെ പാഞ്ഞ നാട്ടുകാർ ഇയാളെ ബേക്കറി ജംഗ്ഷനിൽ വച്ച് പിടികൂടി മ്യൂസിയം പൊലീസിന് കൈമാറി.