അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാനാവില്ല : ആഭ്യന്തരമന്ത്രി

single-img
21 February 2014

താന്‍ ബലാല്‍സംഗത്തിനിരയായി എന്ന മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലില്‍ കേരള പോലീസിനു കേസേടുക്കാനാവില്ലെന്നു ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.പുസ്തകത്തിലെ ഉള്ളടക്കം വെച്ച് കേസെടുക്കാനാകില്ലെന്നു അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്തത് അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയി ആശ്രമത്തിലെ സംഭവങ്ങള്‍ വിവാദമായതിനു ശേഷം ഇതാദ്യമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കുന്നത്.1979 മുതല്‍ 1999 വരെയുള്ള ഇരുപതു വര്‍ഷക്കാലം അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിനിയായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന ആസ്ട്രേലിയന്‍ വനിതയുടെ പുതിയ പുസ്തകമായ Holly Hell : A memoir of faith, devotion and pure madness (വിശുദ്ധ നരകം : വിശ്വാസത്തിന്റെയും ഭക്തിയുടെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ് ) ലെ വെളിപ്പെടുത്തലുകള്‍ ആണ് ഇപ്പോള്‍ വിവാദമായത്.ഈ പുസ്തകത്തിലെ ആരോപണങ്ങള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.