കേജ്‌രിവാളിനെതിരെ ഡൽഹിയിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾ രംഗത്ത്

single-img
21 February 2014

aravindകേവലം 49 ദിവസം മാത്രം ഡൽഹി ഭരിച്ച് അരവിന്ദ് കേജ്‌രിവാളിനെ പിന്തുണക്കില്ല എന്ന പ്രഖ്യാപനവുമായി ഡൽഹിയിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾ രംഗത്ത്.

“ഓട്ടോ ഡ്രൈവർമാരുടെയും പിന്തുണയോടെ അധികാരത്തിലേറിയ കേജ്‌രിവാൾ ഓട്ടോ തൊഴിലാളികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല അത് കൊണ്ട് തന്നെ തങ്ങൾ കേജ്‌രിവാളിനെ പിന്തുണക്കില്ല”,​ ഡൽഹി ഓട്ടോ തൊഴിലാളികളുടെ സംഘടനയായ “ന്യായഭൂമിയുടെ” സെക്രട്ടറി രാകേഷ് അഗർ‌വാൾ പറയുന്നു.

കഴിഞ്ഞ 49 ദിവസത്തിനിടയിൽ കേജ്‌രിവാൾ ഓട്ടോ തൊഴിലാളികളുടെ ഉന്നമനത്തിനായി ഒന്നും ചെയ്തില്ലെന്നും യൂണിയൻ കുറ്റപ്പെടുത്തുന്നു. മാത്രമല്ല ഡൽഹിയിലെ ഫിനാൻസ് മാഫിയയിൽ നിന്നുള്ള സംരക്ഷണം,​ ഓരോ ഓട്ടോ തൊഴിലാളികൾക്കും പ്രതിമാസം 25000 രൂപ വരുമാനംഉറപ്പ് വരുത്തൽ,​ യാത്രാനിരക്കിലുള്ള വർദ്ധനവ്,​ 5500 പുതിയ പെർമിറ്റുകൾ,​ഓട്ടോകളിൽ ജി.പി.എസ് സംവിധാനം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല എന്നും യൂണിയൻ കുറ്റപ്പെടുത്തുന്നു.