ഗെയിലിന്റെ വാക്കുകളെ അവിശ്വസ്സിക്കേണ്ടതില്ല : അമൃതാനന്ദമയിയുടെ ജീവചരിത്രകാരന്‍ പ്രൊഫ.രാമകൃഷ്ണന്‍ നായര്‍

single-img
21 February 2014

മാതാ അമൃതാനന്ദമയിയുടെ സന്തത സഹചാരിയും മുഖ്യശിഷ്യയുമായിരുന്ന ഗായത്രിയെന്ന ഗെയില്‍ ട്രഡ്‍വെല്‍ ഇന്നയിച്ച ആരോപണങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന്​ അമൃതാനന്ദമയിയുടെ ജീവചരിത്രകാരന്‍ പ്രൊഫ എം.രാമകൃഷ്ണന്‍ നായര്‍ പറഞു. അമൃതാനന്ദമയിമഠത്തിലെ രണ്ടാം സ്ഥാനക്കാരിയായിരുന്ന ട്രഡ്‍വെല്‍ പുറത്തുവിട്ടകാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും എം.രാമകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ്  അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

തനിക്ക് ഗെയിലുമായി 17 വര്‍ഷത്തെ പരിചയമുണ്ട്. അവര്‍ക്ക് തിക്താനുഭവം ഉണ്ടായത് മുറിക്കകത്തായിരിക്കും. അതുകൊണ്ടു തന്നെ ഇത് പുറംലോകം അറിയാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.>

“മാതാ അമൃതാനന്ദമയി ജീവചരിത്രവും സംഭാഷണങ്ങളും” എന്ന പേരില്‍ ജീവചരിത്രമെ‍ഴുതിയ ആളാണ്  പ്രൊഫ എം.രാമകൃഷ്ണന്‍ നായര്‍. ഇദ്ദേഹം  പതിമൂന്ന്​ വര്‍ഷത്തിലധികം കാലം ആശ്രമത്തില്‍ കുടുംബസമേതം ക‍ഴിഞ്ഞതാണ്​. ഈ കാലയളവില്‍ തന്നെയാണ്​ ഗെയ്‍ല്‍​ ട്രെഡ്‍വെല്ലും ആശ്രമത്തില്‍ ഉണ്ടായിരുന്നത്​.

ആശ്രമത്തില്‍ മാതാ അമൃതാനന്ദമയി ക‍ഴിഞ്ഞാല്‍ എല്ലാവരും ആദരിച്ചിരുന്നത്​ ട്രെഡ്‍വെല്ലിനെയാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാവര്‍ക്കും വലിയ മതിപ്പായിരുന്നു.1999-2000 കാലഘട്ടത്തിലാണ്​ട്രെഡ്‍വെല്ലിന്​ അമൃതാനന്ദമയിക്കൊപ്പമുള്ള വിദേശയാത്രക്കിടെ ഒളിച്ചോടിയത്​. ഇത്​ ആശ്രമത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയതായും അവരെ തിരികെ കൊണ്ടുവരാന്‍ വലിയ ശ്രമങ്ങല്‍ നടന്നതായും രാമകൃഷ്ണന്‍ നായര്‍ ഓര്‍മ്മിച്ചു.