തെലങ്കാന രാജ്യസഭയും കടന്നു

single-img
20 February 2014

telgaആന്ധ്രാപ്രദേശ് വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. തെലങ്കാന വിരുദ്ധ എം.പിമാരുടെ ശക്തമായ പ്രതിഷേധത്ത മറികടന്നാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ അവതരണം തടയാനുള്ള ശ്രമങ്ങള്‍ അതിരുവിട്ടതോടെ രാജ്യസഭ ഇടക്കുനിര്‍ത്തി വെച്ചു. സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ കരിങ്കൊടിയുമായിട്ടാണ് രാജ്യസഭയില്‍ എത്തിയത്.

ബിജെപിയുടെ ആവശ്യപ്രകാരം സീമാന്ധ്രക്കു വേണ്്ടി പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം ബില്‍ അവതരിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ആരോപണങ്ങളുണ്്ട്.