സ്കൂള്‍ വിദ്യാര്‍ഥിയ്ക്ക് മേല്‍ ലൈംഗിക ചേഷ്ട : 42 കാരിയായ അധ്യാപികയ്ക്ക് ആറുമാസം തടവ്

single-img
20 February 2014

സിങ്കപ്പൂര്‍ : പതിമൂന്നു വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിയുടെ നേരെ ലൈംഗികച്ചുവയുള്ള പെരുമാറ്റം നടത്തിയതിനു  42 കാരിയായ അദ്ധ്യാപികയ്ക്ക് ആറു മാസം ജയില്‍ ശിക്ഷ നല്‍കാന്‍ കോടതി വിധി.ഇവര്‍ 13 വയസ്സുള്ള വിദ്യാര്‍ഥിയെ ചുംബിക്കുകയും തോളിലും കഴുത്തിലും കടിക്കുകയും ചെയ്തതായി ആയിരുന്നു പരാതി.

11 വര്‍ഷമായി അധ്യാപകവൃത്തി ചെയ്യുന്ന ഇവര്‍ നാല് കുട്ടികളുടെ അമ്മയാണ്.ഇതിനുമുന്നെയും ഇവര്‍ക്ക് നേരെ ഇത്തരം പരാതികള്‍ വരുകയും ഇവര്‍ മാപ്പ് പറഞ്ഞു ഒഴിവാകുകയും ചെയ്തിരുന്നു.മകന്റെ കഴുത്തില്‍ ടീച്ചറുടെ പല്ലിന്റെ പാട് കാണാനിടയായ കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

തന്റെ മകന്റെ കൂടെ ഫുട്ബാള്‍ ടീമില്‍ അംഗം കൂടിയായ ആണ്‍കുട്ടിയുടെ നേരെയാണ് ഇവരുടെ ലൈംഗികാതിക്രമം.കുട്ടിയോട് ഫേസ്ബുക്ക് ചാറ്റ് വഴി ബന്ധം സ്ഥാപിച്ച ഇവര്‍

ഇത്രയും ചെറിയ ഒരു കുട്ടിയുടെ നേരെ നടത്തിയ ഈ അതിക്രമം ന്യായീകരിക്കാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.ഈ അധ്യാപികയ്ക്ക് വിഷാദരോഗമുണ്ടെന്ന പ്രതിഭാഗം വക്കീലിന്റെ വാദങ്ങളെ കോടതി പരിഗണിച്ചില്ല.