ആറന്‍മുള വിഷയത്തില്‍ വ്യത്യസ്ത നിലപാടെന്ന് വി. എം സുധീരന്‍

single-img
20 February 2014

vbk-sudheeran_809394fവ്യത്യസ്ത നിലപാടാണ് ആറന്‍മുള വിഷയത്തില്‍ തനിക്കുഉള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ വി. എം സുധീരന്‍. ആറന്‍മുള വിഷയത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഈ വിഷയത്തില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വി. എം. സുധീരന്‍ പറഞ്ഞു.

ഇനിമുതല്‍ പാര്‍ട്ടിയില്‍ ഒരു കാരണവശാലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി ആരെങ്കിലും മുന്നോട്ട് പോയാല്‍ പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും സുധീരന്‍ പറഞ്ഞു. പകളങ്കിത വ്യക്തികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചങ്ങാത്തമോ ബന്ധമോ പാടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.