ഐസിസി അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

single-img
20 February 2014

Sanjuഐസിസി അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ മൂന്നാം ജയം. ജയത്തോടെ എ ഗ്രൂപ്പ് ചാമ്പ്യന്മാരായി യുവ ഇന്ത്യ ക്വാര്‍ട്ടറിലേക്കു കുതിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പാപുവ ന്യൂഗ്വിനിയയെ 245 റണ്‍സിനു തകര്‍ത്താണ് ഇന്ത്യന്‍ കുട്ടികള്‍ ജയമാഘോഷിച്ചത്. ആദ്യം ബാറ്റ് ചെയത് ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പാപുവ ന്യൂഗ്വിനിയ 28.2 ഓവറില്‍ 56 റണ്‍സിനു പുറത്തായി. മലയാളി താരം സഞ്ജു വി. സാംസണ്‍ (85) ആണ് മാന്‍ ഓഫ് ദ മാച്ച്. 48 പന്തുകളില്‍നിന്നായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി.