അമൃതാനന്ദമയിക്കെതിരെ പ്രതികരിക്കാന്‍ മടിച്ചു പ്രമുഖര്‍ : കണ്ണടച്ച് തുറക്കുന്നതിനു മുന്‍പ് ഇവരെയൊക്കെ അവതാരങ്ങളാക്കിയത് മാധ്യമങ്ങളെന്ന് വി ടി ബല്‍റാം

single-img
20 February 2014

അമൃതാനന്ദമയിയുടെ ആശ്രമത്തിലെ പഴയ അന്തേവാസി എഴുതിയ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാന്‍ പലര്‍ക്കും മടി . മാതൃഭൂമി അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കിയെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഇന്ത്യാവിഷന്‍ പോലെയുള്ള ചുരുക്കം ചില ചാനലുകളിലൂടെയും വാര്‍ത്ത‍ പുറം ലോകം അറിഞ്ഞിരുന്നു.പക്ഷെ നമ്മുടെ പല രാഷ്ട്രീയ -സാംസ്കാരിക നേതാക്കളും ഇങ്ങനെയൊരു വിഷയം അറിഞ്ഞ മട്ട് തന്നെയില്ല.അറിഞ്ഞവര്‍ പ്രതികരിക്കാന്‍ തയ്യാറല്ല.പ്രതികരിച്ചവര്‍ എങ്ങും തൊടാത്ത അഴകൊഴമ്പന്‍ വാചകങ്ങളിലൂടെ ആണ് പ്രതികരിച്ചത്.ഓസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്‌വെല്‍ തന്റെ ‘ഹോളി ഹെല്‍: എ മെമോയര്‍ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂവര്‍ മാഡ്‌നസ്’ എന്ന പുസ്തകത്തില്‍ അമൃതാനന്ദമയിയെയും ആശ്രമത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങളിലേയ്ക്ക്

sreeramaപിണറായിയുടെ കേരളരക്ഷായാത്രയില്‍ ആയതിനാല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ ഉണ്ടായ വിവാദത്തെക്കുറിച്ച് ഒന്നും അറിയാന്‍ സാധിച്ചില്ല എന്നാണു സി പി എം നേതാവും പൊന്നാനി എം എല്‍ എയുമായ പി . ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്.മഠത്തില്‍ ഇപ്പോള്‍ എന്ത് വിവാദം ആണുണ്ടായത് എന്ന് അത്ഭുതത്തോടെയാണ്‌ അദ്ദേഹം ചോദിച്ചത്.

pc georgeകേരളരാഷ്ട്രീയ സാംസ്കാരിക മേഖലയില്‍ എന്ത് പ്രശ്നമുണ്ടായാലും കണ്ണും പൂട്ടി പ്രതികരിക്കുന്ന ധീര നേതാവ് പി സി ജോര്‍ജും ഈ വിഷയത്തില്‍ മൌനം പാലിക്കുന്നു.പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണു അദ്ദേഹം പറഞ്ഞത്.കോടതിയും ജഡ്ജിമാരെയും പോലും വെറുതെ വിടാത്ത പി സി ജോര്‍ജ്ജിനെപ്പോലും മൌനിയാക്കാന്‍ തക്കവണ്ണം ശക്തമാണ് ആശ്രമത്തിന്റെ സ്വാധീനവലയങ്ങള്‍ .

 

DR-seema

പുസ്തകത്തിലെ വിവരങ്ങള്‍ ശരിയാണോ എന്നറിയില്ലെങ്കിലും പരിശോധിക്കേണ്ടത് തന്നെയാണെന്ന് രാജ്യസഭാ എം. പി , ടി എന്‍ സീമ ഇ-വാര്‍ത്തയോട് പ്രതികരിച്ചു.ഗുരുതരമായ ആരോപണങ്ങളാണ് പുസ്തകത്തില്‍ ഉള്ളതായി കാണുന്നത്.ഇതൊക്കെ ശരിയാണെങ്കില്‍ തീര്‍ച്ചയായും നടപടി എടുക്കണം.ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും കേന്ദ്രീകരിച്ചു ഇത്തരം ആരോപണങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്നുണ്ട്.എന്നാല്‍ ആരും പരാതി കൊടുക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നില്ല എന്നതാണ് ഇതിലൊന്നും നടപടി ഉണ്ടാകാതെയിരിക്കാന്‍ കാരണം എന്നും അവര്‍ പറഞ്ഞു.

balramകോണ്ഗ്രസ്സ് നേതാവും യുവ എം എല്‍ എയുമായ വി ടി ബല്‍റാം മാത്രമാണ് ഫേസ്ബുക്കിലൂടെ നേരിട്ട് ഒരു പ്രതികരണത്തിന് മുതിര്‍ന്നത്.”ആത്മീയതയുടെ പേരു പറഞ്ഞ്‌ ഈ നാട്ടിൽ നടക്കുന്ന തട്ടിപ്പുകളേക്കുറിച്ചും ആൾ ദൈവങ്ങളുടെയും അവരെ ചുറ്റിപ്പറ്റി നിൽക്കുന്നവരുടേയും ചെയ്തികളേക്കുറിച്ചുമൊക്കെ കുറച്ചുകൂടി ജാഗ്രതയോടുകൂടിയുള്ള ഒരു സമീപനം നമ്മുടെ നാട്ടിൽ ഉണ്ടാവേണ്ടതുണ്ട്‌” എന്നാണു ബലറാം പറഞ്ഞത്. ആള്‍ ആള്‍ദൈവങ്ങള്‍ക്ക് ഓശാന പാടുന്ന  മാധ്യമങ്ങളെ കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല. കണ്ണടച്ചുതുറക്കുന്നതിനു മുൻപ്‌ ഇവരെയൊക്കെ അവതാരങ്ങളാക്കി മാറ്റിയതിൽ നമ്മുടെ ദൃശ്യ, അച്ചടി മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്‌.  രാഷ്ട്രീയ നേതാക്കൾ മാത്രമല്ല, യൂണിഫോമിട്ട പോലീസ്‌ ഉദ്യോഗസ്ഥരും ഉയർന്ന ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരുമൊക്കെ ഇത്തരക്കാർക്ക്‌ ആധികാരികത നൽകുന്ന തരത്തിൽ പെരുമാറുകയും ഇവരെ പുകഴ്ത്തുകയുമൊക്കെ ചെയ്യുന്നതിലെ ഔചിത്യക്കുറവിനേക്കുറിച്ചും അവർ സ്വയം ചിന്തിക്കുന്നത്‌ നല്ലതാണ് എന്നും ബല്‍റാം ഓര്‍മ്മിപ്പിക്കുന്നു.

220px-Paul_zakariaDSC_0108.resizedഈ പുസ്തകം എല്ലാവരും വായിക്കണം എന്നാണു തന്റെ അഭിപ്രായം എന്ന് പ്രമുഖ എഴുത്തുകാരനായ സക്കറിയ ഇ-വാര്‍ത്തയോട് പ്രതികരിച്ചു.മാധ്യമങ്ങള്‍ക്ക് പരസ്യം കിട്ടുന്ന ഒരു വലിയ സ്രോതസാണ് ആശ്രമം എന്നതിനാല്‍ അവര്‍ക്കെതിരെ വാര്‍ത്ത‍ എഴുതാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളാണ് ഇവരെ ഇത്തരത്തില്‍ ഒരു വിഗ്രഹമാക്കി മാറ്റിയത്.പല മാധ്യമ മുതലാളിമാരും അമൃതാനന്ദമയിയുടെ ഭക്തന്മാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.